മൂന്നാര്‍ ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ നിര്‍‌മ്മിച്ച ഹ്രസ്വചിത്രം.


മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരളാപോലീസ് രൂപീകരിച്ച “യോദ്ധാവ് “ പദ്ധതിയുടെ ഭാഗമായി, മൂന്നാര്‍ ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ നിര്‍‌മ്മിച്ച ഹ്രസ്വചിത്രം.

         മൂന്നാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.കെ.ആര്‍ മനോജിന്റെ ആവിഷ്ക്കാരത്തില്‍, ഗാനരചന നിര്‍വ്വഹിച്ചും  ശ്രീ. ബിനീഷ് ആന്റണിയുടെ സംവിധാനത്തിലും സംഗീത ആല്‍ബം  നിര്‍മ്മിച്ചു.

    മൂന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ. മനേഷ് കെ പൗലോസ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീ. മണിയന്‍ കെ.‍ഡി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. വേണുഗോപാല്‍ പ്രഭു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീമതി. രെഞ്ജിനി വി.ആര്‍, ശ്രീമതി. ലൈജ മോള്‍, ശ്രീ. ജിബിന്‍ ജോര്‍ജ്ജ്, ശ്രീ.ശ്യാമേഷ്, ശ്രീ. റസാഖ്, ശ്രീ. അനീഷ്കുമാര്‍ പി.ആര്‍, ശ്രീ. ഷാനവാസ് സി.വൈ എന്നീ പോലീസ് ഉദ്യോഗസ്ഥരും ദീപക് സിജി, ദിവ്യാ സിജി, യോയോ പെരിയവരൈ, റിബീഷ് ബി, നികേത് കൃഷ്ണ, ജോയല്‍ ജോസ് എന്നീ കുട്ടികളും  കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

   ചുറ്റുപാടുകളില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ആന്റി നാര്‍ക്കോട്ടിക് ആര്‍മി നമ്പരിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക. ഫോട്ടോ, വീഡിയോ,ടെക്റ്റ്, വോയിസ് എന്നിവയായി വിവരങ്ങള്‍ അറിയിക്കാം. ശ്രദ്ധിക്കുക  ഈഫോണ്‍ നമ്പരില്‍ വാട്സ്ആപ്പ് സംവിധാനം മാത്രമേ  ഉണ്ടായിരിക്കൂ.   ഇത്തരത്തില്‍ സന്ദേശങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.

നമ്പര്‍ :  𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔