ഇടുക്കി ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കാളിയാര്‍ ഉദ്ഘാടനം

             സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പുതുതായി രൂപീകരിക്കുന്ന പോലീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനങ്ങളും, നിര്‍മ്മാണം കഴിഞ്ഞ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 2022 മാര്‍ച്ച് 6 തീയതി ഉച്ചക്ക് 12.00 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. ഇടുക്കി ജില്ലയിലെ കാളിയാറിലുള്ള ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ചടങ്ങിൽ ഉൾപ്പെടുന്നു.  


     ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യന്‍ അവർകൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി എം.പി ശ്രീ. ‍ഡീന്‍ കുര്യാക്കോസ്, തൊടുപുഴ എം.എല്‍.എ ശ്രീ. പി.ജെ ജോസഫ്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ശ്രീ. ജിജി കെ ഫിലിപ്പ്, കാളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍ഡ് ശ്രീ. ബിജു എം., ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ഷിന്‍സി റെജി, കാളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. റഹീമ പരീത് തുടങ്ങിയ ജനപ്രതിനിധികളും, സംസ്ഥാന പോലീസ് മേധാവി ശ്രീ. അനില്‍കാന്ത് ഐ.പി.എസ് അവര്‍കള്‍, .ഡി.ജി.പി മാരായ ശ്രീ. വിജയ് സാക്കറേ ഐ.പി.എസ്, ശ്രീ. എസ് .ശ്രീജിത്ത് ഐ.പി.എസ്, .ജി.പി ശ്രീ. പ്രകാശ് ഐ.പി.എസ്, ഡി..ജി ശ്രീ. നീരജ്കുമാര്‍ ഗുപ്ത ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി ശ്രീ. ആര്‍ കറുപ്പസാമി ഐ.പി.എസ്, കൊച്ചി റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ ശ്രീ. ഗര്‍വ്വാസീസ് പി.ജെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോൺഫറൻസിങ്ങ് മാധ്യമത്തിലൂടെയും, തൊടുപുഴ ഡി.വൈ.എസ്.പി (I/C) ശ്രീ. .ജി ലാല്‍ ഇടുക്കി അഡീ.എസ്.പി (I/C) ശ്രീ. കെ.എ തോമസ്സ്, പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍രും ചടങ്ങില്‍ സന്നിഹിതരായി

    ജില്ലയിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനും, കുറ്റവാളികളെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാനുമുള്ള ശാസ്ത്രീയ വിശകലനം കൂടുതൽ വേഗതയില്‍ കാര്യക്ഷമമായി നടത്തുന്നതിന് ഈ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നിര്‍ണ്ണായക പങ്ക് വഹിക്കും.