വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ച് കടക്കെണിയിലാക്കി വഞ്ചിച്ച പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. 
മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കുളമാവ് പോലീസ് ഇന്&zwjസ്പെക്ടര്&zwj ശ്രീ.സുനിൽ തോമസ്, എസ്ഐ ശ്രീ.മനോജ്, എഎസ്ഐ ശ്രീ.അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.രാജേഷ്,  ശ്രീമതി.അമ്പിളി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൊടുപുഴയിലെ അരീപ്ലാക്കൽ ഫൈനാൻസ് എന്ന പണമിടപാട് സ്ഥാപനത്തിന്&zwjറെ ഉടമയാണ് സിബി തോമസ്. 2800 ഓളം ആളുകൾക്ക് ഈ സ്ഥാപനത്തിൽ നിന്ന് ഈടു വാങ്ങി വായ്പ നൽകിയിട്ടുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. ആളുകളിൽ നിന്നും ഒപ്പിട്ട ചെക്കുകളും മുദ്രപ്പത്രങ്ങളും ഉൾപ്പെടെയുള്ള രേഖകൾ ഈടായി വാങ്ങിയ ശേഷമാണ് ഇയാൾ പണം നൽകിയിരുന്നത്. പണം വാങ്ങിയവർ മുതലും അത്ര തന്നെ പലിശയും തിരികെ കൊടുത്താലും ഈടായി നൽകിയ രേകഖൾ തിരിച്ച് നൽകാതെ വീണ്ടും പണം ആവശ്യപ്പെടും. ഇതിനെതിരെ പ്രതികരിച്ചാൽ നൽകിയ പണത്തിന്&zwjറെ പതിൻമടങ്ങ് തുക എഴുതിച്ചേർത്ത് രേഖകൾ കോടതിയിൽ സമർപ്പിച്ച് കേസാക്കുകയാണ് ഇയാളുടെ രീതി. ഈടായി നൽകിയ രേഖകൾ തിരികെ നൽകാത്തത് ചോദ്യം ചെയ്തതിന്&zwjറെ പേരിൽ 1200 ലധികം പേർക്കെതിരെ സിബി തോമസ് കോടതിയിൽ വ്യാജ കണക്കുകൾ എഴുതിച്ചേർത്ത് കേസ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബി തോമസിന് പോലീസ് സ്റ്റേഷനുകളിൽ നിന്നും ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികളിൽ നിന്നും രേഖാ മൂലം ഉത്തരവ് നൽകിയിരുന്നു. എന്നാൽ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇയാൾ ഹാജരാകാൻ തയാറായില്ല. ഇതേ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  2015ൽ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സിബി അടുത്തിടെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്&zwjറിന് കൊടുത്തിരിക്കുന്ന രേഖകൾ പ്രകാരം 11 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇൻകം ടാക്സ് വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ പണമിടപാട് സ്ഥാപനം നടത്താനുള്ള ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മൂന്ന് മാസം മുന്പ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Last updated on Monday 6th of June 2022 PM